കോട്ടയത്ത് ലോറി പാറമടക്കുളത്തില്‍ വീണു; ഡ്രൈവറെ കാണാതായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 06:46 AM  |  

Last Updated: 12th March 2022 06:46 AM  |   A+A-   |  

lorry accident

രക്ഷാപ്രവർത്തനം നടക്കുന്നു/ ടെലിവിഷൻ ദൃശ്യം

 

കോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ ടിപ്പര്‍ ലോറി പാറമടക്കുളത്തിലേക്ക് വീണു. ഡ്രൈവര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്. ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി അജികുമാറിനായി (48) തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പ്രദേശത്തെ വളം ഡിപ്പോയിൽനിന്നു വളം കയറ്റി ആലപ്പുഴ ചേപ്പാടിലേക്കു പോവുകയായിരുന്ന ലോറി, വളവു തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് 60 അടിയോളം താഴ്ചയുള്ള പാറമടയിൽ വീഴുകയായിരുന്നു.

പുലർച്ചെ 12.30ന് അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ ലോറി കണ്ടെത്തി. എന്നാൽ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു. നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.