ഭര്‍ത്താവ് മദ്യപിച്ചതില്‍ മനോവിഷമം; തിരുവനന്തപുരത്ത് ഗര്‍ഭിണി തൂങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 08:35 PM  |  

Last Updated: 13th March 2022 08:45 PM  |   A+A-   |  

suicide

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കല്ലറയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ചു. മണിവിലാസത്തില്‍ ഭാഗ്യ (21) ആണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് മദ്യപിച്ചതിലെ വിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.