രണ്ട് ആഞ്ഞിലിക്ക് ഇടയിൽ കുടുങ്ങി പശു; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 03:10 PM  |  

Last Updated: 13th March 2022 03:10 PM  |   A+A-   |  

COW

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: രണ്ട് ആഞ്ഞിലി മരത്തിനിടയിൽ കുടുങ്ങിയ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. യന്ത്ര വാൾ ഉപയോഗിച്ച് മരം ചെറു ഉരുളുകളായി മുറിച്ച് മാറ്റിയ ശേഷമാണ് പശുവിനെ രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ 8.30നാണ് സംഭവം.

ചുഴന ഉന്നത്താനിൽ അനിതയുടെ പശുവാണ് കുടുങ്ങിയത്. വീട്ടുകാർ പശുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. പശുവിനെ ബെൽറ്റിൽ ഉയർത്തി മാറ്റാൻ ആദ്യം ശ്രമിച്ചെങ്കിലും സുരക്ഷിതത്വം സംബന്ധിച്ച് സംശയം ഉയർന്നതിനാൽ മരം മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.