കോഴിക്കോട് നിയന്ത്രണംവിട്ട പിക്കപ്പ് തെങ്ങിലിടിച്ചു; ഒരാള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 07:37 PM  |  

Last Updated: 13th March 2022 07:37 PM  |   A+A-   |  

Death_Picture-

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: നിയന്ത്രണംവിട്ട പിക്കപ്പ് തെങ്ങിലിടിച്ച് ഒരാള്‍ മരിച്ചു. എളേറ്റില്‍ കാഞ്ഞിരമുക്കിലാണ് അപകടം നടന്നത്. പന്നൂര്‍ കാവില്‍ ചന്ദ്രന്‍ (65) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് നിയന്ത്രം വിട്ട് സമീപത്തെ പറമ്പിലെ തെങ്ങില്‍ ഇടിക്കുകയായിരുന്നു.

ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാബിന്റെയുള്ളില്‍ കുടുങ്ങിയ ചന്ദ്രനെ ഫയര്‍ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സൗമിനി. മക്കള്‍: രഞ്ജിത്, രത്നപ്രഭ, രജിത. മരുമകന്‍: സഞ്ജീവ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയോടെ മൈലാടിപാറക്കല്‍ തറവാട് ശ്മശാനത്തില്‍.