എകെ ആന്റണിക്ക് വീണ്ടും കോവിഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 04:52 PM  |  

Last Updated: 13th March 2022 04:52 PM  |   A+A-   |  

A K Antony tests positive for COVID-19

എ കെ ആന്റണി/ ഫയൽ

 

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എകെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് ആന്റണിക്ക് കോവിഡ് രോഗബാധ. ഇതേതുടര്‍ന്ന് ഇന്ന് നടക്കുന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ ആന്റണി പങ്കെടുക്കില്ല.

ഇന്ന് നടത്തിയ പരിശോധനയിലാണ് ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.