ബൈക്ക് നന്നാക്കാൻ കൊടുത്തതിൽ തർക്കം,  തിരുവനന്തപുരത്ത് യുവാവിന്റെ തലയ്ക്ക് വെടിവച്ചു; വർക്ക് ഷോപ്പുകാരൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 07:36 AM  |  

Last Updated: 13th March 2022 07:42 AM  |   A+A-   |  

Gun

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; തിരുവനന്തപുരത്ത് യുവാവിന്റെ തലയ്ക്ക് വെടിയേറ്റു. കല്ലറ പാങ്ങോട് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി ഇലക്ടീഷനായ റഹിം എന്ന യുവാവിനാണ് തലക്ക് വെടിയേറ്റത്. പ്രദേശത്ത് വർക്ക് ഷോപ്പ് നടത്തുന്ന വിനീത് എന്നയാളാണ് ആക്രമണത്തിന് പിന്നിൽ. ഇയാളെ പുലർച്ചയോടെ പൊലീസ് പിടികൂടിയതായാണ് വിവരം

കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയാണ് റഹിം ആക്രമിക്കപ്പെട്ടത്.  റഹിമിന്റെ ബൈക്ക് വിനിതിന്റെ വർക്ക് ഷോപ്പിൽ റിപ്പയറിന് നൽകിയിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന റഹിമിന് തലക്ക് ശസ്ത്രക്രിയ നടത്തും. വിനീതിനൊപ്പമുണ്ടായിരുന്ന ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്.  കടയ്ക്കൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.