ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് വിനോദ സഞ്ചാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 03:42 PM  |  

Last Updated: 13th March 2022 03:42 PM  |   A+A-   |  

perumbankuthu

പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടം

 

മാങ്കുളം: ഇടുക്കിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് വിനോദ സഞ്ചാരി മരിച്ചു. മാങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിലാണ് അപകടം. 

കാലടി കാഞ്ഞൂര്‍ സ്വദേശി ജോഷിയാണ് മരിച്ചത്. കുളിക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു.