വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി; സുഹൃത്തായ യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2022 09:38 PM  |  

Last Updated: 14th March 2022 09:38 PM  |   A+A-   |  

hassan

ഹസ്സന്‍

 

തൃശൂര്‍: സുഹൃത്തായ ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്‌ന ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹസ്സനെ (29)    ഇരിങ്ങാലക്കുട സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

ദുബൈയില്‍ ആയിരുന്ന പ്രതിയെ പിടികൂടുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ നിര്‍ദ്ദേശാനുസരണം  ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നു.

തുടര്‍ന്ന് പ്രതിയെ സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പികെ  പത്മരാജന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ടിഎം കശ്യപന്‍, ഗോപികുമാര്‍, എഎസ്‌ഐ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ്, സിപിഒ ഷനൂഹ് എന്നിവരുമുണ്ടായിരുന്നു.