ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2022 07:39 PM  |  

Last Updated: 14th March 2022 07:39 PM  |   A+A-   |  

sabarimala_airport

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി. വിമാനത്താവളം തീര്‍ഥാടക ടൂറിസത്തിന് വളര്‍ച്ചയുണ്ടാക്കുമെന്ന് പാര്‍ലമെന്ററി സമിതി വിലയിരുത്തി. 

വ്യോമ, പ്രതിരോധ മന്ത്രാലയങ്ങള്‍ കെഎസ്‌ഐഡിസിയുമായി ചര്‍ച്ച നടത്തണമെന്നും തിരുവനന്തപുരം, കൊച്ചി ടൂറിസം സര്‍ക്യൂട്ടുമായി ബന്ധിപ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു. 

എരുമേലി ചെറുവള്ളിയിലാണ് ശബരിമല വിമാനത്താവളം സ്ഥാപിക്കാനുദ്ദേശിക്കുന്നത്. ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതിക്ക് വേണ്ടി രണ്ടുകോടി വകയിരുത്തിരുന്നു. സാദ്ധ്യതാ പഠനത്തിനും വിശദപദ്ധതി രേഖയ്ക്കുമാണ് പണം വകയിരുത്തിയത്.