രാജ്യാന്തര ചലച്ചിത്രമേള; ഡെലിഗേറ്റ് പാസ് വിതരണം ബുധനാഴ്ച മുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2022 08:02 PM  |  

Last Updated: 14th March 2022 08:02 PM  |   A+A-   |  

iffk extended

ഫയല്‍ ചിത്രം

 


തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം മാര്‍ച്ച് 16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികള്‍ക്കുള്ള പാസ് വിതരണമാണ് മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററിലെ വിവിധ കൗണ്ടറുകളില്‍ ആരംഭിക്കുന്നത്.പ്രതിനിധികള്‍ ഐഡി പ്രൂഫുമായെത്തി വേണം ഫെസ്റ്റിവല്‍ കിറ്റ് കൈപ്പറ്റേണ്ടത്.

കൂടുതലായി അനുവദിച്ച പാസുകള്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രജിസ്ട്രഷന്‍ സംബന്ധമായ സംശയങ്ങള്‍ക്ക് https://registration.iffk.in എന്ന ഇ-മെയില്‍ ഐഡിയിലോ 8304881172 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.