മാതാപിതാക്കളെ കൊലപ്പെടുത്തി; 17കാരിയും കാമുകനും പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2022 04:46 PM  |  

Last Updated: 15th March 2022 04:46 PM  |   A+A-   |  

Girl, boyfriend held for her parents' murder

പ്രതീകാത്മക ചിത്രം

 

ബിജ്‌നോര്‍: വിവാഹാലോചനയെ എതിര്‍ത്തതിനെ തുടര്‍ന്ന് 17കാരിയും കാമുകനും ചേര്‍ന്ന് മാതാപിതാക്കളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് ആറിനാണ് പെണ്‍കുട്ടിയുടെ പിതാവിന അംരോഹയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവികമരണമാണെന്നായിരുന്നു പെണ്‍കുട്ടി പൊലീസിനെ അറിയിച്ചത്. എന്നാല്‍ സമാനമായ സാഹചര്യത്തില്‍ ജനുവരി 15ന് അമ്മയെയും മരിച്ച നിലയില്‍ കാണപ്പെട്ടതിനാല്‍ അനന്തരവന്‍ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. 

പെണ്‍കുട്ടിയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ജുവൈനാല്‍ ഹോമിലേക്കും യുവാവിനെ ജ്യൂഡിഷ്യല്‍ കസ്്റ്റഡിയില്‍ വിടുകയും ചെയ്തു.