ബസില്‍ വച്ച് പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2022 08:51 PM  |  

Last Updated: 15th March 2022 08:58 PM  |   A+A-   |  

ksrtc staff arrested

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ബസില്‍ വച്ച് യാത്രക്കാരിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ക്ലര്‍ക്ക് അറസ്റ്റില്‍. കട്ടപ്പന ഡിപ്പോയിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്. 

തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസില്‍ വച്ച് തൊട്ടടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കയറി പിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട്  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.