ചൂടിൽ നിന്ന് ആശ്വാസം പകരാൻ വേനൽമഴ എത്തുന്നു; നാലു ജില്ലകളിൽ മുന്നറിയിപ്പ് 

കടുത്ത ചൂടിൽ കേരളം വെന്തുരുകുമ്പോൾ ആശ്വാസം പകരാൻ വേനൽമഴ എത്തുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  കടുത്ത ചൂടിൽ കേരളം വെന്തുരുകുമ്പോൾ ആശ്വാസം പകരാൻ വേനൽമഴ എത്തുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നു മുതൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 4 ദിവസങ്ങളിൽ ഇതു തുടരും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ 18 ന് നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ എസ് സന്തോഷ് പറഞ്ഞു. വടക്കൻ കേരളത്തിൽ ഈ ദിവസങ്ങളിൽ മഴയ്ക്കു സാധ്യതയില്ല.

സംസ്ഥാനത്ത് ഇന്നലെയും കടുത്ത ചൂടിനു ശമനമില്ലാ‍യിരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്തു പകൽ ഏറ്റവും ഉയർന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരിൽ രേഖപ്പെടുത്തി: 38.8 ഡിഗ്രി സെൽഷ്യസ്. തൃശൂർ വെള്ളാനിക്ക‍രയാണ് തൊട്ടടുത്ത്. 38.6 ഡി​ഗ്രി സെൽഷ്യസ്.  മറ്റു ജില്ലകളിൽ 35നും 38 ഡിഗ്രി സെൽഷ്യസിനുമിട‍യിലാണ് ഉയർന്ന താപനില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com