വലിച്ചെറിഞ്ഞ എലിവിഷ ട്യൂബിലെ പേസ്റ്റ് വായില്‍ തേച്ചു; മൂന്നു വയസുകാരന്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 15th March 2022 02:55 PM |
Last Updated: 15th March 2022 02:55 PM | A+A A- |

മരിച്ച മൂന്ന് വയസുകാരന്‍ റസിന്‍ഷാ
മലപ്പുറം: അബദ്ധത്തില്‍ എലിവിഷം കഴിച്ച മൂന്ന് വയസുകാരന്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അന്‍സാറിന്റെ മകന്‍ റസിന്‍ ഷായാണ് മരിച്ചത്.
വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റ് എടുത്ത് വായില്‍ തേയ്ക്കുകയായിരുന്നു. മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം മംഗളുരുവില്‍ ടൂത്ത് പോസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച 17കാരിയും മരിച്ചിരുന്നു. ഫെബ്രുവരി 14 നാണ് ടൂത്ത് പേസ്റ്റിന് പകരം എലിവിഷം കൊണ്ട് ശ്രവ്യ പല്ലുതേച്ചത്. അബദ്ധം മനസ്സിലാക്കി വെള്ളം ഉപയോഗിച്ച് വായ കഴുകുകയും ചെയ്തു. പിറ്റേന്ന് പ്രശ്‌നമൊന്നും ഉണ്ടായില്ലെങ്കിലും 17ന് വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.