മറ്റുള്ളവരുടെ സ്ഥലം കാണിച്ച് വില്‍പ്പനയ്ക്കായി അഡ്വാന്‍സ് തുക കൈപറ്റി മുങ്ങുന്നയാള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 09:55 PM  |  

Last Updated: 16th March 2022 09:55 PM  |   A+A-   |  

cheating_case

അറസ്റ്റിലായ മുഹമ്മദ് ഷെരീഫ്‌

 

തൃശൂര്‍: തൃശൂര്‍ അമല നഗറില്‍ അഞ്ചുസെന്റ് സ്ഥലം കൊടുക്കാനുണ്ടെന്ന് പറഞ്ഞ് വേറൊരാളുടെ സ്ഥലം കാണിച്ചുകൊടുത്ത് ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം രൂപ അഡ്വാന്‍സ്തുക വാങ്ങി തട്ടിപ്പുനടത്തി മുങ്ങിയ തിരുവനന്തപുരം ജഗതി വാര്‍ഡിലെ മുടിപുര ലൈനിലുള്ള മുഹമ്മദ് ഷെരീഫിനെ അറസ്റ്റ് ചെയ്തു 

ഇയാളെ സമാനമായ വെറൊരു കേസില്‍ പൂജപ്പുര പോലീസ് സ്‌റ്റേഷനിലെ പ്രതിയായി പൂജപ്പുര ജില്ലാ ജയിലില്‍ കിടന്നിരുന്ന പ്രതിയെയാണ് വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സബ് ഇന്‍സ്‌പെക്ടര്‍ കെ.സി ബൈജു അറസ്റ്റുചെയത് വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.