പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, ഇരിങ്ങാലക്കുടയില്‍ നടുറോഡില്‍ കത്തിക്കുത്ത്; സഹപാഠി ആശുപത്രിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 10:55 AM  |  

Last Updated: 16th March 2022 11:14 AM  |   A+A-   |  

POLICE CASE

കത്തിക്കുത്ത് കേസില്‍ പിടിയിലായവര്‍

 

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിയ്ക്ക് കുത്തേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ ചേലൂര്‍ സ്വദേശി ടെല്‍സണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  പ്രതികളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കാറളം സ്വദേശിയായ സാഹിര്‍ , ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്.

ഇന്ന്  രാവിലെയാണ് സംഭവം.ഇരിങ്ങാലക്കുട ജ്യോതീസ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് ബൈക്കിലെത്തിയ സാഹിറും രാഹുലും ശല്യം ചെയ്തത്. സംഭവം കണ്ട് വിദ്യാര്‍ഥിനിയുടെ സഹപാഠിയായ ടെല്‍സണ്‍ ചോദ്യം ചെയ്യുകയായിരുന്നു.  പ്രകോപിതനായ സാഹിര്‍ കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ടെല്‍സനെ കുത്തുകയും ഉടന്‍ തന്നെ ബൈക്ക് എടുത്ത് പോവുകയും ചെയ്തു. 

എന്നാല്‍ മറ്റൊരു വാഹനവുമായി അപകടം ഉണ്ടായതിനെ തുടര്‍ന്ന് കൂടുതല്‍ നാട്ടുകാര്‍ എത്തി പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ ടെല്‍സനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.