സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 06:12 PM  |  

Last Updated: 16th March 2022 06:12 PM  |   A+A-   |  

rain in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലവിലുള്ള ന്യുന മര്‍ദ്ദം  ശക്തി പ്രാപിച്ചു മാര്‍ച്ച് 21 ഓടെ ആന്തമാന്‍ തീരത്തിനു സമീപത്തു വച്ചു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാര്‍ച്ച് 23 ഓടെ ബംഗ്ലാദേശ് മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

ഇന്ത്യന്‍ തീരത്തിനു ഭീഷണിയില്ലെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.