കെഎസ്ആര്‍ടിസിക്ക് വീണ്ടും ഇരുട്ടടി; ഡീസല്‍ വില കൂട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 08:21 PM  |  

Last Updated: 16th March 2022 08:21 PM  |   A+A-   |  

ksrtc bus

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ ചാര്‍ജ് വീണ്ടും കൂട്ടി. ലീറ്ററിന് 21 രൂപയാണ് കൂട്ടിയത്. ഇനി മുതല്‍ കെഎസ്ആര്‍ടിസി ഒരു ലീറ്റര്‍ ഡീസലിന് 121.35 രൂപ നല്‍കേണ്ടി വരും. ദിവസം അഞ്ചര ലക്ഷത്തോളം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നത്. പ്രതിസന്ധിയില്‍ കഴിയുന്ന  കെഎസ്ആര്‍ടിസിയെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നടപടി കൂടുതല്‍ ദോഷമായി ബാധിക്കും.

ദിവസം 50,000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ഫെബ്രുവരിയില്‍ 6.73. രൂപ കൂട്ടിയിരുന്നു. അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിലവര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.