ഇ-മെയില്‍ പരാതിയില്‍ നടപടിയെടുക്കാനാവില്ല; നടിക്ക് ബാര്‍ കൗണ്‍സിലിന്റെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 05:13 PM  |  

Last Updated: 16th March 2022 05:13 PM  |   A+A-   |  

The Bar Council's response to the actress

ദിലീപ്/ ഫയൽ ചിത്രം

 

കൊച്ചി: പ്രതിക്കൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്ന് ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നടിക്ക് ബാര്‍ കൗണ്‍സിലിന്റെ മറുപടി. പരാതിയില്‍ നിരവധി പിഴവുകളുണ്ട്. ഇത് തിരുത്തി സമര്‍പ്പിക്കണം. ഇ-മെയിലായി പരാതി നല്‍കിയാല്‍ സ്വീകരിക്കാനാവില്ലെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മറുപടിയില്‍ വ്യക്തമാക്കി. 

ബാര്‍ കൗണ്‍സിലിന്റെ മാര്‍ഗരേഖ പാലിക്കണം. ചട്ടപ്രകാരം രേഖാമൂലം പരാതി സമര്‍പ്പിക്കണം. 2500 രൂപ ഫീസ് അടച്ച് പരാതി നല്‍കിയാല്‍ തുടര്‍നടപടി സ്വീകരിക്കും. പരാതിക്കൊപ്പം 30 പകര്‍പ്പുകളും സമര്‍പ്പിക്കണമെന്നും ബാര്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് ആക്ട് പ്രകാരമുള്ള ചട്ടലംഘനം കണ്ടെത്തിയാല്‍ പരാതി അച്ചടക്ക് സമിതിക്ക് കൈമാറുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു. 

അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്നാണ് നടി പരാതിയില്‍ ആരോപിച്ചിരുന്നത്. ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടിയുടെ പരാതി.

ബി രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച സ്വാധീനിച്ചെന്നും രാമന്‍പിള്ളയുടെ ഓഫീസില്‍ വച്ച് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. കേസില്‍ 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷക സംഘമാണെന്നും അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.