ഗുരുവായൂരപ്പന് വഴിപാടായി നൂറ്റാണ്ടു പഴക്കമുള്ള രാമായണം താളിയോല ഗ്രന്ഥം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 07:34 PM  |  

Last Updated: 16th March 2022 07:34 PM  |   A+A-   |  

ramayana_thaliyola

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രേഖപ്പെടുത്തിയ താളിയോല ഗ്രന്ഥം ഹര്‍ഷ വിജയ് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്നു

 

ഗുരുവായൂര്‍: എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രേഖപ്പെടുത്തിയ താളിയോല ഗ്രന്ഥം ഭക്തന്റെ വഴിപാടായി ഗുരുവായൂരപ്പന് സമര്‍പ്പിച്ചു.ഹൈദരാബാദ് സ്വദേശി ഹര്‍ഷവിജയ് ആണ് കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തി താളിയോല ശ്രീലകത്ത് സമര്‍പ്പിച്ചത്.

1870-1890 വര്‍ഷങ്ങളില്‍ രചിച്ചതെന്ന് കരുതുന്ന താളിയോല ഗ്രന്ഥം 345 ഓലയിലാണ്,പഴയ മലയാളം ലിപിയില്‍ എഴുതിയിട്ടുള്ളത്. താളിയോലക്ക്140 വര്‍ഷത്തിലധികം പഴക്കമുണ്ട്. .ക്ഷേത്രീ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ് കുമാര്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ച താളിയോല ഏറ്റുവാങ്ങി.ക്ഷേത്രം മാനേജര്‍  സുരേഷ്, ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠനകേന്ദ്രം ചീഫ് ഇന്‍സ്ട്രക്ടര്‍ എം.നളിന്‍ബാബു, കളമെഴുത്തു കലാകാരന്‍ കല്ലാറ്റ്മണികണ്ഠന്‍,ഹര്‍ഷ വിജയുടെ  ഭാര്യ ലക്ഷ്മി സരസ്വതി, കുടുംബാംഗങ്ങളായ ഗോവിന്ദറാവു, സുജന ,നാഗമണി എന്നിവരും സമര്‍പണ ചടങ്ങില്‍ സന്നിഹിതരായി.

നാലു മാസങ്ങള്‍ക്കു മുമ്പ് മഹാഭാരതം, കൃഷ്ണഗാഥ എന്നിവയുടെ നൂറ്റാണ്ട് പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങള്‍ ഹര്‍ഷ വിജയ് ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരുന്നു.