ലോ കോളജ് സംഘര്‍ഷം: നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്
By സമകാലിക മലയാളം ഡെസ്ക് | Published: 17th March 2022 08:54 PM |
Last Updated: 17th March 2022 08:54 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: ലോ കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്. അനന്തകൃഷ്ണന്, ശ്രീനാഥ്, ആദിത്, അബാദ് മുഹമ്മദ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച യൂണിയന് ഉദ്ഘാടന ശേഷമാണ് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ കോളജില്‍ ഏറ്റുമുട്ടിയത്. കെഎസ്യു യൂണിറ്റ് പ്രസിഡന്റായ പെണ്‍കുട്ടിയെ ഉള്‍പ്പെടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു.
സംഭവത്തില്‍ മൂന്ന് കേസ് ര?ജിസ്റ്റര്‍ ചെയ്തു. മ്യൂസിയം, മെഡിക്കല്‍ കോളജ് സ്റ്റേഷനുകളില്‍ ഇരുവിഭാഗത്തില്‍നിന്നുമായി അമ്പതിലധികം വിദ്യാര്‍ഥികളെ പ്രതി ചേര്‍ത്തിട്ടുണ്ട്.
എന്നാല്‍, പ്രതികളായ എസ്എഫ്ഐക്കാര്‍ മറ്റൊരു സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കടന്നതായി കെഎസ്യു പ്രവര്‍ത്തകര്‍ ആരോപിച്ചു.
സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമീഷനെ വെക്കുമെന്നും പ്രാഥമിക റിപ്പോര്‍ട്ടിനുശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കോളജ് അധികൃര്‍ അറിയിച്ചിട്ടുണ്ട്.