പാല്‍ വില 5രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 09:54 PM  |  

Last Updated: 17th March 2022 09:54 PM  |   A+A-   |  

milma

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  പാല്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ സര്‍ക്കാരിനെ സമീപിച്ചു. ലിറ്ററിന് അഞ്ച് രൂപയെങ്കിലും വര്‍ധിപ്പിക്കണം എന്നാണ് മില്‍മയുടെ ആവശ്യം. മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയ്ക്ക് വില വര്‍ധന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. 

45 രൂപ മുതല്‍ 50 രൂപ വരെയാണ് ഇപ്പോള്‍ ഒരു ലിറ്റര്‍ പാലിന് ചെലവ് വരുന്നതെന്ന് നിവേദനത്തില്‍ പറയുന്നു. കാലിത്തീറ്റയുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തില്‍ കാലിത്തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.