പുലർച്ചെ എത്തി, കോഴിയെ കടിച്ചെടുത്ത് ചാടി മറഞ്ഞു; ധോണിയിൽ വീണ്ടും പുലിയിറങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 11:14 AM  |  

Last Updated: 17th March 2022 11:14 AM  |   A+A-   |  

Woman Spots Leopard Near CM House

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ധോണിയിൽ വീണ്ടും പുലിയിറങ്ങി. ഒരാഴ്ചയ്ക്കിടെ ജനവാസ മേഖലയിൽ രണ്ടാം തവണയാണ് പുലിയെത്തുന്നത്. പത്ത് ദിവസത്തിനിടെ മൂന്നാം തവണയാണ് മേഖലയിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിയുന്നത്.

പുലർച്ചെ രണ്ടരയോടെ പുലിയെത്തി കോഴിയെ പിടികൂടിയത് സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും ലിജി ജോസഫിന്റെ വീട്ടിലെത്തി പുലി കോഴിയെ പിടികൂടിയിരുന്നു. അന്ന് എങ്ങനെയാണോ കോഴിയെ പിടികൂടിയത് അതുപോലെ തന്നെ ഇത്തവണയും കോഴിയെ പിടികൂടുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

കഴിഞ്ഞ തവണ പുലി ഇറങ്ങിയപ്പോൾ അവിടെ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുമെന്ന് വനപാലകർ അറിയിച്ചെങ്കിലും ഒന്നും നടപ്പായില്ല. ധോണിയിൽ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 17 ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. അവിടങ്ങളിലെ വളർത്തു മൃഗങ്ങൾക്കു നേരെ ആക്രമണവും ഉണ്ടായി.