'ഇര വിഴുങ്ങി കുടുങ്ങി'- പെരുമ്പാമ്പ് ഇരുമ്പു തൂണിനുള്ളിൽ പെട്ടു; വെൽ‍ഡിങ് മുറിച്ച് രക്ഷപ്പെടുത്തി

വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

പത്തനംതിട്ട: ഇര വിഴുങ്ങിയ ശേഷം ഇരുമ്പ് തൂണികത്തേക്ക് കയറി അതിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പത്തനംതിട്ട കരിമ്പനാക്കുഴിൽ ഇന്നലെ രാവിലെയാണ് സംഭവം. പാമ്പിനെ റാന്നി വനം വകുപ്പ് ഓഫീസിലെ ദ്രുത കർമ്മ സേനയും പത്തനംതിട്ടയിലെ അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷപ്പെടുത്തിയത്.  

ഇര വിഴുങ്ങിയ ശേഷം പാമ്പ് കെഎസ്ഇബിയുടെ ഇരുമ്പ് തൂണിനകത്തേയ്ക്ക് കയറുകയായിരുന്നു. എന്നാൽ, വിസ്താരം കൂടിയ ഭാഗത്തുകൂടെ കയറിയ പാമ്പിന് വിസ്താരം കുറഞ്ഞ മറ്റേ അറ്റത്തുകൂടി പുറത്ത് കടക്കാൻ സാധിച്ചില്ല. ഇതോടെ ഒരറ്റത്ത് പാമ്പിന്റെ തലയും ഉടലിന്റെ കുറച്ചു ഭാ​ഗവും മാത്രമാണ് പുറത്തു വന്നത്. പാമ്പിന്റെ ശരീരത്തിലെ മറ്റ് ഭാ​ഗങ്ങൾ തൂണിനുള്ളിൽ കുടുങ്ങുകയായിരുന്നു. 
 
ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. റാന്നിയിലെ വനം വകുപ്പ് ദ്രുതകർമ്മ സേന സ്ഥലത്തെത്തിയെങ്കിലും പാമ്പിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുമ്പ് തൂൺ മുറിച്ച് മാറ്റുവാനുള്ള സൗകര്യം ഇല്ലാത്തതാണ് വനം വകുപ്പിന് വെല്ലുവിളിയായത്. 

ഇതേത്തുടർന്ന് അഗ്നിരക്ഷാ സേനയെ കാര്യമറിയിക്കുകയും പത്തനംതിട്ടയിൽ നിന്നുള്ള യൂണിറ്റെത്തി വെൽഡിങ് മുറിച്ച് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. പാമ്പിനെ വനംവകുപ്പ് പിന്നീട് പ്ലാപ്പള്ളി ഉൾവനത്തിൽ തുറന്നുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com