തൃശൂരില്‍ അടച്ചിട്ട വീട്ടില്‍ മോഷണം, ആറര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2022 10:34 AM  |  

Last Updated: 17th March 2022 10:34 AM  |   A+A-   |  

thrissur_theft

്‌മോഷണം നടന്ന വീട്ടില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍

 

തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഞ്ചേരിയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. ആറ് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു. കോഞ്ചേരി പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്തുള്ള സുരേഷ്‌കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡയമണ്ട് നെക്‌ളസ് , വള, കമ്മല്‍ എന്നിവയാണ് മോഷ്ടിച്ചത്. വ്യവസായിയായ സുരേഷ്‌കുമാര്‍ മകളുടെ ജോലി സംബന്ധമായ ആവശ്യത്തിനായി ദിവസങ്ങള്‍ക്ക് മുന്‍പ് കുടുംബസമേതം ഡല്‍ഹിയിലേക്ക് പോയിരുന്നു. വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

മോഷണത്തിനായി ഉപയോഗിച്ച കമ്പിപ്പാരകളും മറ്റും സമീപത്തുനിന്നും കണ്ടെടുത്തു. മെഡിക്കല്‍ കോളജ് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.