യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 08:18 PM  |  

Last Updated: 18th March 2022 08:18 PM  |   A+A-   |  

naveen

കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍

 

ബം​ഗളൂരു: യുക്രൈനിൽ  കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി നവീന്റെ മൃതദേഹം ഞായറാഴ്ച ബംഗളൂരുവിലെ വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രിയോടും നവീന്റ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ ആവശ്യപ്പെട്ടിരുന്നു.

കർണാടകയിലെ ഹാവേരി ജില്ലക്കാരനാണ് കൊല്ലപ്പെട്ട നവീൻ, ഹർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ നവീൻ മാർച്ച് ഒന്നിനാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭക്ഷണം വാങ്ങാൻ നിൽക്കുന്നതിനിടെയായിരുന്നു ഷെല്ലാക്രമണം ഉണ്ടായത്. 

നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പിതാവിനെ അറിയിച്ചിരുന്നു