സുഹൃത്തിനെ വീട്ടിൽ കൊണ്ടുവന്നത് ചേട്ടൻ എതിർത്തു; എയർ ഗൺ കൊണ്ട് വെടിവെച്ചു: അനിയൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 09:10 PM  |  

Last Updated: 18th March 2022 09:10 PM  |   A+A-   |  

airgun

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: സഹോദരനെ വെടിവെച്ചശേഷം ഒളിവിൽ പോയ അനിയനെ പൊലീസ് പിടികൂടി. ഇടുക്കി സേനാപതിയിൽ മാവറസിറ്റി കൂനംമാക്കൽ സിബിയെയാണ് കഴിഞ്ഞ ദിവസം അനിയൻ സാൻറോ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ സാൻറോയെ തൃശ്ശൂരിൽ നിന്ന് പൊലീസ് പിടികൂടി. 

സാൻറോ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നതിനെ തുടർന്നുണ്ടായ വാക്കുതര്‍ക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഉടുമ്പൻചോല പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വെടിയേറ്റ സിബി അപകടനില തരണം ചെയ്തെന്നാണ് ‌വിവരം.