ബാറില്‍ കള്ളനോട്ട്, അന്വേഷണം; വിതുരയില്‍ നാലംഗ കള്ളനോട്ടു സംഘം പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 05:07 PM  |  

Last Updated: 18th March 2022 05:07 PM  |   A+A-   |  

fake_currency_notes

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ കള്ളനോട്ടു സംഘം പിടിയിലായി. നാലംഗസംഘത്തെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. 

സനു, തങ്കയ്യന്‍, രമേശന്‍, കുട്ടപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് തമിഴ്‌നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. ബാറില്‍ ലഭിച്ച കള്ളനോട്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.