അറ്റകുറ്റപ്പണി: നാളെയും ട്രെയിനുകൾ വൈകും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 09:22 PM  |  

Last Updated: 18th March 2022 09:22 PM  |   A+A-   |  

train late

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കൊല്ലം-കായംകുളം സെക്​ഷനിൽ സിഗ്നൽ സംവിധാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന്​ റെയിൽവേ. ലോകമാന്യതിലക്​-തിരുവനന്തപുരം നേ​​ത്രാവതി (16345) കൊല്ലത്തിനും കായംകുളത്തിനുമിടയിൽ 40 മിനിറ്റ്​​ വൈകും. സെക്കന്ദരാബാദ്​-തിരുവനന്തപുരം സെൻട്രൽ ശബരി (17230) 15 മിനിറ്റും തിരുവനന്തപുരം-ചെന്നൈ മെയിൽ (12624) 20 മിനിറ്റും വൈകും.

മാർച്ച്​ 26നും ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകും. ലോകമാന്യതിലക്​ - തിരുവനന്തപുരം നേത്രാവതി (16345) ഒരു മണിക്കൂർ 10​ മിനിറ്റും സെക്കന്ദരാബാദ് ​- തിരുവനന്തപുരം ശബരി (17230) 40 മിനിറ്റും തിരുവനന്തപുരം - ചെന്നൈ മെയിൽ (12624) 30 മിനിറ്റും വൈകുമെന്ന്​ റെയിൽവേ അറിയിച്ചു.