സിഇ മാര്‍ക്ക് നല്‍കുന്നതിനു മാനദണ്ഡം വേണം; വിശദ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 01:10 PM  |  

Last Updated: 19th March 2022 01:10 PM  |   A+A-   |  

child rights commission on ce mark

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ സി.ഇ. മാര്‍ക്ക് മാനദണ്ഡം വ്യക്തമാക്കി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് സി.ഇക്ക് നല്‍കുന്ന ഓരോ മാര്‍ക്കിന്റെയും കുറയ്ക്കുന്ന ഓരോ മാര്‍ക്കിന്റെയും മാനദണ്ഡം വ്യക്തമാക്കി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നാണ് ഉത്തരവ്. 

ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും  ഡയറക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദശം നല്‍കി. സര്‍ക്കാര്‍ മാനദണ്ഡം  പുറപ്പെടുവിക്കുമ്പോള്‍ വിവേചനാധികാരം ഉപയോഗിച്ച് മാര്‍ക്ക് നല്‍കാനുള്ള അവസരം അധ്യാപകര്‍ക്ക് നല്‍കരുത്. 

മാനദണ്ഡം സുതാര്യവും കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന വിധത്തിലും ആയിരക്കണമെന്നും കമ്മീഷന്‍ അംഗം കെ.നസീര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദശിച്ചു.