‘ആരും എന്നെ വിലക്കിയിട്ടില്ല‘ ; സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 09:09 PM  |  

Last Updated: 19th March 2022 09:09 PM  |   A+A-   |  

sashi_tharoor

ശശി തരൂര്‍/ഫയല്‍

 

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ആരും തന്നെ വിലക്കിയിട്ടില്ലെന്ന് ശശി തരൂർ എംപി. ‘ആരും എന്നെ വിലക്കിയിട്ടില്ല. പാർട്ടി കോൺഗ്രസ് ദേശീയ സമ്മേളനമാണ്. അതിൽ ചിന്തകൾ പങ്കുവയ്ക്കുന്നതിൽ തെറ്റില്ല, തരൂർ പറഞ്ഞു. ജനാധിപത്യത്തിൽ വിരുദ്ധ ചേരികളിലുള്ളവർ ചർച്ചകളിൽ ഏർപ്പെടണമെന്നും തരൂർ പറഞ്ഞു. 

സിൽവർലൈൻ വിഷയത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ സമരം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സിപിഎം വേദികളിൽ കോൺ​ഗ്രസ് നേതാക്കളുടെ ജനങ്ങൾക്കു തെറ്റായ സന്ദേശം നൽകുമെന്നാണു കെപിസിസിയുടെ വിലയിരുത്തൽ. അതേസമയം ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ ശശി തരൂ‍ർ എംപി, രമേശ് ചെന്നിത്തല, കെ.വി.തോമസ് എന്നിവർക്ക് ക്ഷണമുണ്ട്. സെമിനാറുകളിൽ പങ്കെടുക്കരുതെന്ന് എംപിമാരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് നിർദേശം നൽകിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. ഇതിനുപിന്നാലെ പാർട്ടിയുടെ വിലക്കുണ്ടെന്നു പറഞ്ഞു കോൺഗ്രസ് നേതാക്കൾ പിന്മാറിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചിട്ടുണ്ട്.