തലയിൽ കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി; കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 07:33 PM  |  

Last Updated: 19th March 2022 07:35 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തിരുവല്ലയിലെ പെരുംതുരുത്തിയിൽ വച്ചാണ് അപകടമുണ്ടായത്.  പന്തളം സ്വദേശി ഷഹാസ് (44) ആണ് മരിച്ചത്.

വൈകിട്ട് അഞ്ച് മണിയോടെ തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന ബസ് ഷഹാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അർക്കാഡിയ ഹോട്ടലിന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഷഹാസ് റോഡിലേക്ക് തെറിച്ചുവീണു. ഷഹാസിന്റെ തലയിൽ കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. 

തിരുവല്ല പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.