12–ാം നിലയിൽ നിന്ന് താഴേക്ക്ചാടി? ; കൊച്ചിയിൽ ഫ്ലാറ്റിലെ താമസക്കാരി മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2022 12:17 PM  |  

Last Updated: 20th March 2022 12:17 PM  |   A+A-   |  

Death_Picture-

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളത്ത്  ഫ്ലാറ്റിലെ താമസക്കാരിയായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപത്തെ ഫ്ലാറ്റിലെ താമസക്കാരി ചന്ദ്രികയാണ് (63) മരിച്ചത്. 

ദുബായിൽനിന്നും കഴിഞ്ഞ ദിവസമാണ്  ചികിത്സയ്ക്കായി ഇവർ ഭർത്താവിനൊപ്പം കൊച്ചിയിൽ എത്തിയത്. രാവിലെ നടക്കാൻ പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. 

12–ാം നിലയിൽനിന്ന് ഇവർ താഴേക്കു ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് വ്യക്തമാക്കി.