നേപ്പാള്‍ അതിര്‍ത്തിയില്‍ വാഹനാപകടം; ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

ഓട്ടോറിക്ഷ യാത്രക്കാരനായ കണ്ണൂര്‍ പയ്യാവൂര്‍ വെമ്പുവ സ്വദേശി സന്തോഷ് മാത്യു കൊല്ലിച്ചിറ (44) ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: നേപ്പാള്‍ അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം മഹാരാജില്‍ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. 

ഓട്ടോറിക്ഷ യാത്രക്കാരനായ കണ്ണൂര്‍ പയ്യാവൂര്‍ വെമ്പുവ സ്വദേശി സന്തോഷ് മാത്യു കൊല്ലിച്ചിറ (44) ആണ് മരിച്ചത്. സംസ്‌കാരം പിന്നീട്. 

ഭാര്യ കൂട്ടുമുഖം പുത്തന്‍പുരയില്‍ കുടുംബാംഗം ബിന്ദു. മക്കള്‍: അലിഷ, അള്‍ഡന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com