മലയാളി നഴ്സ് സൗദി അറേബ്യയിൽ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2022 07:46 AM  |  

Last Updated: 20th March 2022 07:46 AM  |   A+A-   |  

malayalee_nurse_died

മരിച്ച ജിജിമോൾ

 

റിയാദ്; സൗദി അറേബ്യയിൽ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടയം മാന്നാനം സ്വദേശി ജിജിമോൾ (47) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മദീനയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയായിരുന്നു. അതിന് ശേഷമാണ് ഹൃദയ സ്തംഭനം ഉണ്ടായത്.

17 വർഷത്തോളമായി മദീനക്കടുത്ത് ഹാനാക്കിയ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ് ജിജിമോൾ. ജിന്റോ ജോർജാണ് ഭർത്താവ്, മകൻ: ജിനോ ജിന്റോ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവർത്തകർ സലാം കല്ലായ്, നിസാർ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവർ സജീവമായി രംഗത്തുണ്ട്.