കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു; മറ്റൊരാൾ തള്ളിയിട്ടതെന്ന് സംശയം; കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2022 05:25 PM  |  

Last Updated: 20th March 2022 05:25 PM  |   A+A-   |  

KSRTC

പ്രതീകാത്മക ചിത്രം

 

കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു. ചങ്ങനാശ്ശേരിയിലാണ് സംഭവം. 

വൈകീട്ടു മൂന്നോടെ തിരുവനന്തപുരം–കോതമംഗലം സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്. ബസ് സ്റ്റാൻഡിൽ നിർത്തി എടുക്കുന്നതിനിടയിലാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. 

യുവാവിനെ മറ്റൊരാൾ തള്ളിയിട്ടതാണെന്ന സംശയവുമുയർന്നു. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.