ഭൂമി തട്ടിപ്പ് കേസ്; സുരേഷ് ​ഗോപിയുടെ സഹോദരൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 06:40 AM  |  

Last Updated: 21st March 2022 06:58 AM  |   A+A-   |  

Orthodox priest arrested

പ്രതീകാത്മക ചിത്രം

 

ചെന്നൈ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ  സുനിൽ ഗോപി ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ആധാരം റദ്ദാക്കിയത് മറച്ചുവച്ചു  സ്ഥല വിൽപന നടത്തി 97 ലക്ഷം തട്ടിയ കേസിൽ കോയമ്പത്തൂർ  ക്രൈം ബ്രാഞ്ചാണ്  സുനിലിനെ അറസ്റ്റ് ചെയ്തത്. 

കോയമ്പത്തൂർ നവക്കരയിൽ സുനിൽ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാട് പിന്നീട് കോടതി  റദ്ദാക്കി. ഇതു മറച്ചുവച്ചു സുനിൽ ഭൂമി കോയമ്പത്തൂർ സ്വദേശി ഗിരിധരൻ എന്നയാൾക്ക്‌ വിറ്റു. 

രജിസ്ട്രേഷൻ സമയത്താണ് വഞ്ചിക്കപ്പെട്ട കാര്യം ഗിരിധരൻ അറിയുന്നത്. രേഖകൾ സുനിൽ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഡ്വാൻസ് തുക തിരിച്ചുചോദിച്ചപ്പോൾ നൽകിയില്ല. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

സുനിൽ ഗോപിയടക്കം മൂന്നു പേരുടെ അക്കൗണ്ടിലാണ് അഡ്വാൻസ് തുക നിക്ഷേപിച്ചത്. ഇവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. വഞ്ചനാകുറ്റത്തിന് അറസ്റ്റ് ചെയ്ത സുനിൽ ഗോപിയെ റിമാൻഡ് ചെയ്തു.