പുല്ല് അരിയുന്നതിനിടെ പാഞ്ഞടുത്ത് പുലി; മുതുകിൽ നഖം ആഴ്ത്തി; തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പുലിയുടെ നഖം കൊണ്ട് സേലെരാജന്റെ മുതുകിൽ അഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: മൂന്നാർ കല്ലാർ പുതുക്കാട് എസ്റ്റേറ്റിൽ പുലിയുടെ അക്രമണത്തിൽ നിന്ന് തൊഴിലാളിക്ക് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്. പശുവിനുള്ള പുല്ല് അരിയുന്നതിനിടയിലാണ് പുലി പാഞ്ഞുവന്ന് തൊഴിലാളിയായ സേലെരാജന്റെ മുതുകിൽ പിടികൂടിയത്. ഉച്ചത്തിൽ നിലവിളിച്ചതോടെ പുലി സമീപത്തെ കാട്ടിലെക്ക് ഓടിമറഞ്ഞു. 

പുലിയുടെ നഖം കൊണ്ട് സേലെരാജന്റെ മുതുകിൽ അഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ട്. മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. 

കഴിഞ്ഞ കുറെ നാളുകളായി തോട്ടം മേഖലയിൽ പുലിയുടെയും കടുവയുടെയും സാനിദ്ധ്യമുണ്ട്. തൊഴിലാളികളുടെ ഉപജിവനമാർ​ഗമായ നിരവധി കന്നുകാലികളും കൊല്ലപ്പെട്ടു. പ്രതിഷേധങ്ങളും സമരങ്ങളും വനം വകുപ്പിനെതിരെ ഉയർന്ന് വന്നിട്ടും അധികാരികളുടെ നിസംഗതയാണ് ആക്രമണങ്ങൾ കൂടാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com