പാലക്കാട് ബിജെപി-സിപിഎം സംഘര്‍ഷം; ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു
By സമകാലിക മലയാളം ഡെസ്ക് | Published: 21st March 2022 08:01 PM |
Last Updated: 21st March 2022 08:01 PM | A+A A- |

ബിജെപി,സിപിഎം പതാകകള്‍
പാലക്കാട്: പുതുശ്ശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം. ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പുതുശ്ശേരി മേഖലാ കമ്മിറ്റി പ്രസിഡന്റ് അനുവിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് ഫ്‌ലക്‌സ് കീറിയതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.