മദ്യപിക്കുന്നതിനിടയിൽ വഴക്ക്; മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു, സംഭവം ഇടുക്കിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 12:00 PM  |  

Last Updated: 21st March 2022 12:00 PM  |   A+A-   |  

acid

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. ഇടുക്കി അടിമാലിയിലാണ് സംഭവം. പൊള്ളലേറ്റ  ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ വിനീത് പൊലീസ് കസ്റ്റഡിയിലാണ്.