സമ്മർ ബംപർ: ആറ് കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിന്, ആരാണ് ആ ഭാ​ഗ്യവാൻ?  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 08:53 AM  |  

Last Updated: 21st March 2022 08:53 AM  |   A+A-   |  

win win lottery

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരള സർക്കാരിന്റെ സമ്മർ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ ടിക്കറ്റിന്. SC 107463 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ചത്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്നേശ്വര ഏജൻസീസ് വിറ്റ ടിക്കറ്റാണിത്. എന്നാൽ ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് കണ്ടെത്താനായിട്ടില്ല. 

രണ്ടാം സമ്മാനം 25 ലക്ഷം രൂപ വീതം ആറുപേർക്ക് ലഭിക്കും. അടിമാലി, എറണാകുളം, പട്ടാമ്പി, പാലക്കാട് എന്നിവിടങ്ങളിൽ വിറ്റ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്തു പേർക്കും നാലാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമ്മർ ബമ്പർ ലോട്ടറി BR84-ന്റെ ഓരോ ടിക്കറ്റിനും 200 രൂപയായിരുന്നു വില. SA, SB, SC, SD, SE എന്നിങ്ങനെ 5 സീരീസുകളിലാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്.

ഒന്നാം സമ്മാനമായ ആറ് കോടി രൂപയിൽ ഏജന്റ്സ് പ്രൈസും ആദായ നികുതിയും കിഴിച്ച് ഏകദേശം നാല് കോടിയാണ് ഒന്നാം സമ്മാനാർഹനു ലഭിക്കുക. വിഘ്നേശ്വര ഏജൻസീസിൽ നിന്ന് ടിക്കറ്റ് വാങ്ങി ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപം ലോട്ടറി വിൽക്കുന്ന പട്ടാമ്പി സ്വദേശി രാധാകൃഷ്ണനാണു സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.