തൃശൂരില്‍ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു, പിതാവിന് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 12:50 PM  |  

Last Updated: 21st March 2022 12:50 PM  |   A+A-   |  

thrissur_accident

ലയ, അപകട ദൃശ്യം

 

തൃശൂര്‍: ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വല്ലച്ചിറ സ്വദേശിനി ലയ (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിതാവ് ഡേവിഡിന് പരിക്കേറ്റു. കരുവന്നൂര്‍ ചെറിയ പാലത്തിന് സമീപം ഇന്നു രാവിലെ ഒന്‍പതു മണിയോടെയാണ് അപകടം.

തൃശൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന സ്‌കൂട്ടറില്‍ പുറകില്‍ വന്നിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിഞ്ഞു. ലയ റോഡിലേയ്ക്കും ഡേവീസ് കാനയ്ക്ക് മുകളിലേയ്ക്കുമാണ് വീണത്. ലയയുടെ ശരീരത്തിലൂടെ ബസ് കയറിയെന്നു നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്നയുടനെ ബസ്സിന്റെ െ്രെഡവറും കണ്ടക്ടറും ഇറങ്ങി ഓടി. 

ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ലയയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബികോം രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ലയ. ചേര്‍പ്പ് പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.