ഹരിപ്പാട് സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 02:10 PM  |  

Last Updated: 21st March 2022 02:10 PM  |   A+A-   |  

Young man injured in Harippad moral goonda attack dies

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട്ട് സദാചാര ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ചേപ്പാട് കരിക്കാട്ട് ശബരി (26) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് സദാചാര ആക്രമണം ഉണ്ടായത്. 

എട്ടംഗ സംഘമാണ് ശബരിയെ ആക്രമിച്ചത്. അക്രമിച്ചവര്‍ ഡിവൈഎഫ്‌ഐക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.

പ്രതികളായ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സുല്‍ഫിത്ത്, കണ്ണന്‍, രാജന്‍ തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.