പഴയവസ്ത്രങ്ങളുടെ അടിയിൽ ആഭരണങ്ങൾ സൂക്ഷിച്ചു; വീട്ടുകാർ ഊട്ടിയിൽ പോയ തക്കത്തിന് 33 പവനും പണവും കവർന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 10:05 PM  |  

Last Updated: 22nd March 2022 10:05 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

മലപ്പുറം: വീട്ടുകാർ ഊട്ടിയിലേക്ക് വിനോദയാത്ര പോയ സമയത്ത് വീട് കുത്തിത്തുറന്ന് കവർച്ച. 33 പവൻ സ്വർണവും 5,000 രൂപയും വാച്ചുകളുമാണ് കവർന്നത്.

പെരിന്തൽമണ്ണ അമ്മിനിക്കാട് അങ്ങാടിക്ക് സമീപം ആലങ്ങാടൻ അഷ്റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്.ചുമരിലെ അലമാരയിൽ പഴയവസ്ത്രങ്ങളും മറ്റും വെച്ചിരുന്നതിന് അടിയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കളവു പോയത്.

 ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അഷ്റഫും ഭാര്യയും മുതിർന്ന രണ്ടു മക്കളും ഊട്ടിയിലേക്ക് വിനോദയാത്ര പോയത്. തിങ്കളാഴ്ച രാത്രി 11 ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്.

വീടി െൻറ മുൻവശത്തെ രണ്ടുപാളി വാതിലിന്റെ ലോക്ക് കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കിടപ്പുമുറിയിൽ ചുമരിൽ മരനിർമിത വാതിലുകളോടെയുള്ള അലമാരയിലായിരുന്നു ആഭരണങ്ങൾ. ഇത് കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടിട്ടുണ്ട്.