ബില്ലുകള്‍ 30ന് വൈകിട്ട് അഞ്ചിനു മുമ്പു നല്‍കണം; ട്രഷറി തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങള്‍

സാമ്പത്തിക വര്‍ഷത്തിലെ അവസാന പ്രവൃത്തി ദിവസങ്ങളില്‍ ട്രഷറികളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും പ്രവര്‍ത്തനം സുഗമമാക്കുന്നതിനുമായി ധനവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിലെ അവസാന പ്രവൃത്തി ദിവസങ്ങളില്‍ ട്രഷറികളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും പ്രവര്‍ത്തനം സുഗമമാക്കുന്നതിനുമായി ധനവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

നടപ്പു സാമ്പത്തിക വര്‍ഷത്തെ ബില്ലുകളും ചെക്കുകളും ട്രഷറികളില്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 30ന് വൈകിട്ട് 5 മണിവരെ മാത്രമാണ്. ഈ സമയത്തിനു ശേഷം ബില്ലുകളും ചെക്കുകളും ട്രഷറികളില്‍ സ്വീകരിക്കില്ല. ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കുന്ന ബില്ലുകളുടെയും ചെക്കുകളുടെയും ഫിസിക്കല്‍ കോപ്പികള്‍ ഈ സമയപരിധിക്കുള്ളില്‍ ട്രഷറികളില്‍ സമര്‍പ്പിക്കണം. 

എല്ലാ വകുപ്പുമേധാവികളും ഡ്രോയിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും ചെക്ക് പുറപ്പെടുവിക്കുന്ന അധികാരികളും (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേതടക്കമുള്ള) ട്രഷറി ഓഫീസര്‍മാരും ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com