സില്‍വര്‍ ലൈനിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ കരുതല്‍ പട

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 10:00 PM  |  

Last Updated: 22nd March 2022 10:17 PM  |   A+A-   |  

protest against k rail survey

കെ റെയില്‍ പദ്ധതിക്കായി കല്ലിടുന്നതിനെതിരെ പ്രതിഷേധം

 

കോഴിക്കോട്: സില്‍വര്‍ ലൈനിന്റെ ഭാഗമായി  കല്ലിടാനും സര്‍വെയ്ക്കും എത്തുന്ന സംഘത്തെ പ്രതിരോധിക്കാന്‍ 'കരുതല്‍ പട'യുമായി കോണ്‍ഗ്രസ്.  കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെ-റെയില്‍ ഇരകളെ സഹായിക്കാനും സംരക്ഷിക്കാനുമായി കോഴിക്കോട് ജില്ലാ കമ്മറ്റിയാണ്  11 അംഗ 'കരുതല്‍ പട' രൂപവത്കരിച്ചത്. ഇതിന്റെ ഭാഗമായി കോള്‍ സെന്ററും ഡിസിസി ആരംഭിച്ചു.

'കരുത്തേകാന്‍ കരുതലാവാന്‍' എന്നതാണ് കരുതല്‍ പടയുടെ രൂപവത്കരണത്തിന് പിന്നിലെ ഉദ്ദേശം. കല്ലിടാനും സര്‍വ്വെക്കും വരുന്ന സംഘത്തെ പ്രതിരോധിക്കുവാന്‍ കെ-റെയില്‍ ഇരകളോടൊപ്പം കരുതല്‍ പടയിലെ അംഗങ്ങള്‍ നേതൃത്വം നല്‍കുമെന്ന് ഡിസിസി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഏത് കെറെയില്‍ വിരുദ്ധ പോരാട്ടത്തിനും മുന്നില്‍ ഈ പടയില്‍പ്പെട്ട നേതാക്കള്‍ ഉണ്ടാവുമെന്ന് അറിയിച്ച് പതിനൊന്ന് നേതാക്കളുടെ പേരും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.