മൂന്നാറില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; മുന്‍ മന്ത്രിയുടെ മകളും സംഘത്തില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 06:06 PM  |  

Last Updated: 22nd March 2022 06:06 PM  |   A+A-   |  

MUNNAR ACCIDENT

മൂന്നാറില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍

 

മൂന്നാര്‍: മാട്ടുപ്പെട്ടിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.  

ഇന്ന് വൈകീട്ടോടെയാണ് സംഭവം. കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചത്.

ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ വിദ്യാര്‍ഥികളെ  മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദസഞ്ചാര സംഘത്തില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ മകളും ഉള്‍പ്പെടുന്നു.