കച്ചവടത്തിനെത്തിയവര്‍ തമ്മില്‍ ഏറ്റുമുട്ടി; ആലുവയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 07:00 PM  |  

Last Updated: 22nd March 2022 07:00 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

കൊച്ചി: ആലുവ മണപ്പുറത്ത് കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകരയില്‍ താമസിക്കുന്ന ദിലീപാണ് മരിച്ചത്. 42 വയസായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ബന്ധുക്കളായ രാജു, സലീം എന്നിവരെ കസ്റ്റഡിയിലെടുത്തു.