ബൈക്ക് അപകടത്തില്‍ മരിച്ചയാളുടെ ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍, ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 09:43 AM  |  

Last Updated: 22nd March 2022 11:14 AM  |   A+A-   |  

manikandan

മരിച്ച മണികണ്ഠൻ

 

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിലെ വ്യാപാരിയുടെ അപകടമരണത്തില്‍ ദുരൂഹത. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠന്‍ (44) ആണ് മരിച്ചത്. ബൈക്ക് അപകടത്തില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അപകടസമയത്ത് മറ്റൊരു വാഹനത്തില്‍ ഒരു സംഘം സ്ഥലത്തെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. ശരീരത്തില്‍ വെട്ടേറ്റെന്ന് സംശയിക്കുന്ന മുറിവുകളുമുണ്ട്. കൊലപാതകം ആണോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.