മദ്യലഹരിയില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു; അയല്‍വാസിക്കും കുത്തേറ്റു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 09:01 AM  |  

Last Updated: 22nd March 2022 09:01 AM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊലപ്പെടുത്തി. കാസര്‍കോട് ബദിയടുക്കെയിലാണ് സംഭവം. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസ (38) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ അര്‍ധരാത്രിയായിരുന്നു ആക്രമണം. സംഭവത്തില്‍ അനുജന്‍ രാജേഷ് ഡിസൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അയല്‍വാസി വില്‍ഫ്രഡ് ഡിസൂസയ്ക്കും കുത്തേറ്റിട്ടുണ്ട്. ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇയാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ തോമസ് ഡിസൂസയുടെ വീട്ടിലിരുന്ന് ഇവര്‍ മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.